റിയാദ്: സൗദി റെയില്‍വേയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ രണ്ടാമത് രാജ്യാന്തര പുരസ്‌കാരം ലഭിച്ചു. ആരോഗ്യം, സുരക്ഷ, പാരിസ്ഥിതിക അപകട സാധ്യതകള്‍ എന്നിവ സംബന്ധിച്ച മാതൃകാപരമായ നടത്തിപ്പിനാണ് അവാര്‍ഡ്. രാജ്യത്തെ റെയില്‍വേ സര്‍വീസുകളില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രയോഗവല്‍കരിക്കാന്‍ എന്നും ‘സാര്‍’ (സൗദി അതോറിറ്റി ഓഫ് റെയില്‍ വേ) മുന്‍പന്തിയിലാണ് സിഇഒ ഡോ. ബഷര്‍ ബിന്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു.
തൊഴില്‍ അന്തരീക്ഷത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട രാജ്യാന്തര നിലവാരം പാലിച്ചുകൊണ്ടാണ് ട്രെയിനുകളുടെ നടത്തിപ്പ്, പ്രവര്‍ത്തനം, പരിപാലനം എന്നിവ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ-സുരക്ഷാ നടപടികള്‍ പ്രയോഗിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെയും തീരുമാനങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം അവാര്‍ഡുകള്‍ ലഭിച്ചതില്‍ അഭിമാനിക്കുന്നതായും അല്‍ മാലിക് പറഞ്ഞു.