റിയാദ്: സൗദിയില്‍ ഇന്ന് പുതുതായി 1389 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 39 മരണവും രേഖപ്പെടുത്തി. 1626 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ രോഗശമന തോത് 86.74 ശതമാനമായി.
കൊറോണ വ്യാപനത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കുറവ് അനുഭവപ്പെടുന്നതാണ് തീവ്ര പരിചരണ വിഭാഗത്തില്‍ സ്ഥിരത അനുഭവപ്പെടുന്നതായും അധികൃതര്‍ അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗം കണ്ടെത്തിയ റിയാദില്‍ 109 ഉം മക്കയില്‍ 106 ഉം ആണ്. ശേഷമുള്ള നഗരങ്ങളില്‍ 100ല്‍ താഴെയാണ് ഇന്നത്തെ കണക്ക്. 52099 പുതിയ ടെസ്റ്റുകള്‍ ഉള്‍പ്പെടെ സൗദിയില്‍ ആകെ 3580139 കോവിഡ് പരിശോധനകളാണ് ഇതുവരെ പൂര്‍ത്തിയായത്.
ഒറ്റനോട്ടത്തില്‍: ആകെ രോഗികള്‍: 282824, ആകെ മരണം: 3020, ആകെ രോഗമുക്തി: 245314, ചികിത്സയില്‍ കഴിയുന്നവര്‍: 34490, ഗുരുതരാവസ്ഥയില്‍:1991.