പത്ര പരസ്യം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെട്ടിലായി

0 second read

ആലപ്പുഴ: എസ്എന്‍ കോളജ് കനകജൂബിലി കേസില്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ തന്റെ ഭാഗം ന്യായീകരിച്ച് പത്ര പരസ്യം നല്‍കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെട്ടിലായി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ അന്വേഷണ സംഘത്തെ അടക്കം കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും നല്‍കിയ പരസ്യമാണ് വെള്ളാപ്പള്ളിക്ക് പുലിവാലായിരിക്കുന്നത്. കോടതിയുടെ പരിഗണയിലുള്ള കേസിനെ കുറിച്ച് പത്രപരസ്യം നല്‍കിയത് കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി കണ്‍വീനര്‍ അഡ്വ. ചന്ദ്രസേനന്‍ പറഞ്ഞു.

കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് കേസ്, യാഥാര്‍ഥ്യമെന്‍്് എന്ന തലക്കെട്ടില്‍ വെള്ളാപ്പള്ളിയുടെ ചിത്രം സഹിതമാണ് പരസ്യം വന്നത്. മറ്റൊരാള്‍ എഴുതുന്നുവെന്ന തരത്തിലായിരുന്നു പരസ്യം. കോടതിയലക്ഷ്യം മറികടക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് അഡ്വ. ചന്ദസേനന്‍ പറഞ്ഞു.

നിലവില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിത്. പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിരവധി പ്രശ്നങ്ങളുണ്ട്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളുമുണ്ട്. ഇതെല്ലാം കോടതിയില്‍ ബോധിപ്പിക്കും. എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും എസ്എന്‍ കോളജില്‍ ഇന്റര്‍വ്യൂ നടത്തി ആളെ നിയമിക്കേണ്ടതിനാലുമൊക്കെ അണികള്‍ക്ക് ഇടയില്‍ മുഖം രക്ഷിക്കുക എന്നത് വെള്ളാപ്പളളിയുടെ ആവശ്യമാണ്. രാഷ്ട്രീയക്കാര്‍ വരെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി രംഗത്ത് വന്നിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ഈ പരസ്യം തീര്‍ച്ചയായും നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…