U.S

മാസ്‌ക് അപ്സ്റ്റേറ്റ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കും

0 second read

സൗന്ത് കാരലൈന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കാരലൈന (മാസ്‌ക്) അപ്സ്റ്റേറ്റ് കേരളത്തിലെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച ഏഴര ലക്ഷത്തോളം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. ഫണ്ട് സമാഹരണത്തിനു സഹായമേകി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗ്രീന്‍വില്‍ (ഐഎജി) പ്രസിഡന്റ് സിമ മാത്തൂര്‍, തെലുങ്ക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഗ്രീന്‍വില്‍ (ടിഎജിജി) വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ കെ. പള്ളത്ത്, ഗ്രീന്‍വില്‍ തമിഴ് സംഘം (ജിടിഎസ്) പ്രസിഡന്റ് പ്രസന്ന, വേദിക് സെന്റര്‍ പ്രസിഡന്റ് ജനക് ദേശായി എന്നിവര്‍ക്ക് മാസ്‌ക് പ്രസിഡന്റ് സേതു നായര്‍ നന്ദി അറിയിച്ചു.

മാസ്‌ക് അപ്സ്റ്റേറ്റ് അംഗങ്ങളായ ദില്‍രാജ് ത്യാഗരാജന്‍, അനീഷ് കുമാര്‍, അനീഷ് രാജേന്ദ്രന്‍, പത്മകുമാര്‍ പുത്തില്ലത്ത്, അബിന്‍ കൃഷ്ണന്‍ എന്നിവരാണു ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും സേതു നായര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…