കേപ്ടൗണ്‍: ലെസോത്തോ മസേറൂ മച്ചബങ്ങ് കോളജ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് ട്രേഡ് ഫെസ്റ്റിവല്‍ നടത്തുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ഏബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ഫെസ്റ്റിവല്‍ Agric Food & Safety Minister Mapalesa Lisemelo Mothokho നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫുഡ് സ്റ്റാളുകളില്‍ നിന്നും ലെസോത്തോയുടെ വിവിധ ഭാഗങ്ങളിലുള്ള അനേകായിരങ്ങള്‍ ആസ്വദിക്കുക ഉണ്ടായി. വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഫാഷന്‍ ഷോയും ഫെസ്റ്റിവലിനെ വര്‍ണ്ണശബളമാക്കി തീര്‍ത്തു.
എല്ലാ ഫുഡ് സ്റ്റാളുകളില്‍ നിന്നും രുചി അറിഞ്ഞ മിനിസ്റ്റര്‍ ഏറ്റവും നല്ല ഫുഡ് സ്റ്റാളായി സൗത്ത് ഇന്ത്യന്‍ ഫുഡ് സ്റ്റാള്‍ തിരഞ്ഞെടുക്കുകയും ആ സ്റ്റാളിന്റെ ഉടമകളായ ജെസ്സി ജേക്കബിനും, ഷെറിന്‍ ആന്‍ ജേക്കബിനും സമ്മാനം നല്‍കുക ഉണ്ടായി.
റാഫിള്‍ ടിക്കറ്റ്, പ്രവേശന ടിക്കറ്റിനും വിവിധ സമയങ്ങളില്‍ നടത്തിയ ഡ്രോയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി. അസോസിയേഷന്‍ ഭാരവാഹികളായ വിജയകുമാര്‍ ഭാസ്‌ക്കര്‍, അശോക് ദേസാരി, അഷറഫ് പട്ടേല്‍, രാധ പത്മനാഭന്‍, റീറ്റഡര്‍, ലൂക്ക് തട്ടാംപറമ്പില്‍, ജേക്കബ് ഇട്ടി, വിജയ്ഡര്‍, കൃഷ്ണന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഫന്‍ കലാവടക്കന്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ജോഫന്‍ അറിയിച്ചത്.