U.S

ശ്രുതി നായ്ക്കിന് ലൈഫ് സയന്‍സസ് ഗവേഷണത്തിന് അവാര്‍ഡ്

0 second read

ന്യുയോര്‍ക്ക്: ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ശ്രുതി നായ്ക്കിന് ലൈഫ് സയന്‍സസ് വിഭാഗത്തില്‍ നടത്തിയ ഗവേഷണത്തിന് ബ്ലുവന്റിക്ക് ഫാമിലി ഫൗണ്ടേഷന്‍ ആന്‍ഡ് ന്യുയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് ലഭിച്ചു. സെപ്റ്റംബര്‍ 5 നു പ്രഖ്യാപിച്ച അവാര്‍ഡ് പട്ടികയിലാണു ശ്രുതി നായ്ക്ക്, പ്രിയങ്ക ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രുതിക്ക് ലൈഫ് സയന്‍സസ് വിഭാഗത്തിലും പ്രിയങ്ക ശര്‍മയ്ക്ക് കെമിസ്ട്രി വിഭാഗത്തിലുമാണ് അവാര്‍ഡ്.

സീനിയര്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ജൂറിയാണു വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് 30,000 ഡോളറാണ് അവര്‍ഡ് തുകയായി ലഭിക്കുക. ഇരുപത്തി രണ്ട് അക്കാദമിക്ക് ഇന്‍സ്റ്റിറ്റിയുഷനുകളില്‍ നിന്നും 125 നോമിനേഷനുകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ശ്രുതി നായ്ക്കിനെ റോക്ക് ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയാണ് നിര്‍ദേശിച്ചത്. ത്വക്കിലെ സ്െറ്റം സെല്ലിനെ കുറിച്ചുള്ള ഗവേഷണമാണ് ശ്രുതിയെ അവാര്‍ഡിനര്‍ഹയാക്കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…