ന്യൂയോര്‍ക്ക്: ചികില്‍സക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കില്‍ റോക്ക് ലാന്‍ഡില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളെപ്പറ്റി സംസാരിക്കും.
ഈ മാസം 20ന് വൈകിട്ട് സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ വച്ചാണു സമ്മേളനം.ഇതിനകം അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സംഭാവനകളില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി നിലവിലെ കേരളത്തിന്റെ അവസ്ഥ വിവരിക്കും. ധനസമാഹരണം എകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നു ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ അയക്കാനും ആലോചനയുണ്ട്.
ഫൊക്കാന ഫോമ വേള്‍ഡ് മലയാളീ വിവിധ മത സമുദായ നേതാക്കളും മറ്റു രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. നോര്‍ത്ത് അമേരിക്കയിലെ എല്ലാ സംഘടനാ പ്രതിനിധികളും ഒറ്റകെട്ടയാണ് മീറ്റിങ് സംഘടിപ്പിക്കുന്നത്, മിക്കവരെയും മുഖ്യമന്ത്രി നേരിട്ടാണു ക്ഷണിച്ചത്.
മിനസോട്ടയിലെ റോച്ചസ്റ്ററിലുള്ള മയോ ക്ലിനിക്കില്‍ ചികില്‍സക്കു ശേഷം ഈ മാസം 17നു മുഖ്യമന്ത്രി കേരളത്തിലേക്കു തിരിച്ചു പോകാനിരുന്നതാണ്. എന്നാല്‍ യാത്രാ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തുകയായിരുന്നു