ടൊറന്റോ: ആല്‍ത്തറക്കൂട്ടം ടൊറന്റോ പിഒ ഈ വാരാന്ത്യത്തില്‍ വീണ്ടും സംഗീതമയമാകും.’ പാട്ടു പാടാം, കൂട്ടു കൂടാം’ പരമ്പരയില്‍ രണ്ടു പരിപാടികളാണ് അരങ്ങേറുക. വയലിനിസ്റ്റ് മാളവിക ഹരീഷാണ് മേയ് 16 ശനിയാഴ്ച എത്തുക. ടൊറന്റോ സമയം രാത്രി ഒന്‍പതരയ്ക്കാണ് (ഇന്ത്യന്‍ സമയം ഞായര്‍ രാവിലെ ഏഴ്) മാളവിക ആല്‍ത്തറക്കൂട്ടത്തില്‍ എത്തിച്ചേരുന്നത്.
പിന്നണി ഗായകന്‍ പന്തളം ബാലനാണ് 17 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം ഞായര്‍ രാത്രി ഒന്‍പതര) ഫേസ്ബുക്ക് ലൈവില്‍ ഗാനവിരുന്ന് ഒരുക്കുക.എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ഗാനമേകളിലെ മിന്നുംതാരമായിരുന്നു ബാലന്‍.’പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തളം ബാലന്റെ ഗാനമേള’ എന്ന പുതുതലമുറയിലെ ചൊല്ല് തന്നെ പ്രശസ്തമാണ്. എണ്ണായിരത്തില്‍പ്പരം സ്റ്റേജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്.