വാഷിങ്ടണ്‍: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നു.15 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 24.47 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 24 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.
യുഎസ്സും യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമര്‍ന്ന ഘട്ടത്തില്‍ റഷ്യയില്‍ കേവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോടു കൂടി റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടി.
ഇന്നിപ്പോള്‍ യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. യുഎസ്സില്‍ 13.69 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.32ലക്ഷം പേര്‍ക്കും. സ്പെയിന്‍ -2.28 ലക്ഷം, യുകെ- 2.28 ലക്ഷം, ഇറ്റലി -2.21 ലക്ഷം, ഫ്രാന്‍സ് -1.78 ലക്ഷം, ബ്രസീല്‍- 1.77 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.
കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്-2116.
അമേരിക്കയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 83425 ആയി.
സ്‌പെയിന്‍-26,920, യുകെ- 32692, ഇറ്റലി- 30,911, ഫ്രാന്‍സ്- 26,991, ബ്രസീല്‍- 12,404 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്.