സിയാമെന്‍ : ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഡോക് ലാം സംഘര്‍ഷം അടഞ്ഞ അധ്യായമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു കൂട്ടരും പരിശ്രമിക്കണമെന്നും ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.
അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്നും പിന്നോട്ടല്ല, മുന്നോട്ടാണ് നോക്കേണ്ടതെന്നും ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു.
ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ ഭീകരത ചര്‍ച്ചാ വിഷയമായില്ലെന്നും അക്കാര്യങ്ങള്‍ ബ്രിക്സ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതാണെന്നും ജയശങ്കര്‍ പറഞ്ഞു. മസൂദ് അസറിനെ ആഗോള ഭീകരരനാക്കി പ്രഖ്യാപിക്കുന്ന കാര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു.