കൈരളി ബ്രിസ്‌ബേന്‍ പൊന്നോണ സദ്യയോടൊപ്പം ഓണസമ്മാനമായി തിരുവാവണി രാവ് 9 ന്

10 second read

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേന്റെ ആഭിമുഖ്യത്തില്‍ ക്വീന്‍സ് ലാന്‍ഡിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് സെപ്റ്റംബര്‍ 9 ന് തിരി തെളിക്കുമ്പോള്‍ ബ്രിസ്‌ബേനിലെ മലയാളിക്ക് ഓണസദ്യയോടൊപ്പം ഓണ സമ്മാനമായി തിരുവാവണി രാവിലേയ്ക്കുള്ള സൗജന്യ പ്രവേശനവും.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ ഹരമായി മാറിയ അരുണ്‍ ഗോപനും, ഹിന്ദി പാട്ടുകള്‍ പാടി കാണികളെ കയ്യിലെടുക്കുന്ന അഫ്‌സലും കലാഭവന്‍ മണിയുടെ പകരക്കാരനായി വന്ന് നാടന്‍ പാട്ടുകള്‍ പാടി സദസ്യരെ രസിപ്പിയ്ക്കുന്ന കൃഷ്ണ കുമാറും. D3, D4 ഡാന്‍സ് താരങ്ങളായ് നാസിഫ് അപ്പുവിനും പ്രണവ് ശശിധരനുമൊപ്പം ചേരുമ്പോള്‍ ബ്രിസ്‌ബേനിലെ തിരുവോണനാളില്‍  കലാപ്രേമികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓണസമ്മാനമായിരിക്കും ഇതെന്നു കരുതപ്പെടുന്നു. തിരുവാവണി രാവില്‍ ഇവരോടൊപ്പം നടിയും നര്‍ത്തകിയുമായ നിമ്മി അരുണ്‍ ഗോപനും കൂടി ചേരുമ്പോള്‍ ബ്രിസ്‌ബേന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിനാണ് മലയാളികള്‍ സാക്ഷിയാകുന്നത്.

ഉച്ചയ്ക്കുശേഷം കൃത്യം 2ന് തന്നെ ഓണാഘോഷ പരിപാടികള്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ സെപ്റ്റംബര്‍  4നു മുന്‍പായി കമ്മിറ്റിക്കാരുടെ പക്കല്‍ പേര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഓഡിറ്റോറിയത്തിന്റെ അഡ്രസ്:
Algester State Primary School
19 Eriandra Street
Algester

ആയിരത്തോളം പേര്‍ക്ക് ഓണസദ്യയൊരുക്കി മാവേലി മന്നന്റെ 2017 ലെ വരവ് ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് കൈരളി ബ്രിസ്‌ബേന്‍ അമരക്കാര്‍. രുചികരമായ സദ്യയൊരുക്കി മലയാളികള്‍ക്ക് സുപരിചിതനായ സാജു കലവറയാണ് ഇത്തവണത്തെ ഓണസദ്യയ്ക്കു ചുക്കാന്‍ പിടിയ്ക്കുന്നത്. Eldarado Homeloar ഉള്‍പ്പെടെ കൈരളിയുമായി വര്‍ഷങ്ങളായി സഹകരിയ്ക്കുന്ന നിരവധി സ്‌പോണ്‍സര്‍മാരുടെ സഹകരണത്തോടെയാണ് ഇത്തവണ തിരുവാവണി രാവ് സൗജന്യ ഓണ സമ്മാനമായി അംഗങ്ങള്‍ക്ക് നല്‍കുന്നത്.

ഈ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാനും മാവേലി മന്നനെ വരവേല്‍ക്കാനും ബ്രിസ്‌ബേനിലെ എല്ലാ പ്രവാസി മലയാളികളെയും ജാതി മത ഭേദമെന്യേ ക്ഷണിക്കുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നു.
പ്രവേശന പാസ്സുകള്‍ക്ക് ബന്ധപ്പെടുക
നോബി അഗസ്റ്റ്യന്‍ : 042 352 8974
സാജു കലവറ : 042 162 0064
റെജി ജോസഫ് : 042 288 2873
ജിന്‍സ് സിറിയക് : 042 393 4073
ജേക്കബ് മത്തായി :043 346 5181

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…