സൗദിയില്‍ ആദ്യ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ഇന്ത്യക്കാരി മലയാളി

0 second read

ദമാം: സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുവാദം ലഭിച്ച സൗദിയില്‍ ആദ്യ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ഇന്ത്യക്കാരി മലയാളി. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസിനാണ് (സോമി ജിജി) സൗദി അറേബ്യന്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടിയത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിങ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആസ്പത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണ്.

സാറാമ്മയ്ക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നു. പിന്നീട് ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ശേഷമാണ് സൗദി ഡ്രൈവിങ് ലൈസന്‍സ് നല്‍കിയത്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലേതില്‍ മാത്യു പി. തോമസിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥി എയ്തന്‍ തോമസ് മാത്യു സാറാമ്മ തോമസിന്റെ ഏക മകനാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…