അതിര്‍ത്തി അടയ്ക്കുമെന്ന് ഉത്തരകൊറിയക്ക് ചൈനയുടെ ഭീഷണി

0 second read

ബെയ്ജിംഗ്: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ ഉത്തരകൊറിയ്ക്ക് താക്കീതുമായി സുഹൃത്തും അയല്‍വാസിയുമായ ചൈന.ആണവപരീക്ഷണങ്ങളില്‍ നിന്ന് വിട്ടു നിന്നില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുമെന്നും അല്ലെങ്കില്‍ ഉത്തരകൊറിയക്കുള്ള ഇന്ധനവിതരണം തടയുമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടേയും സുരക്ഷാ സമിതിയുടേയും ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ച് ആറാമതും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതോടെ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാതെ തരമില്ലെന്ന് ഗ്ലോബല്‍ടൈംസ് ചൂണ്ടിക്കാട്ടുന്നു.
ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മാധ്യമമാണ് ഗ്ലോബല്‍ ടൈംസ്. ഭരണകക്ഷിയുടേയും സര്‍ക്കാരിന്റേയും കാഴ്ച്ചപ്പാടുകളും അഭിപ്രായങ്ങളുമാണ് ഗ്ലോബല്‍ ടൈംസില്‍ പ്രതിഫലിക്കാറുള്ളത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…