അടൂര്‍: ജനകീയ ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ഹ്രസ്വചിത്രമായ നോട്ട് ആസ്വാധകരെ ഏറെ ആകര്‍ഷിച്ചു. ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിച്ച 2016 ഡിസംബറിലാണ് ഈ ചിത്രത്തിന്റെ പിറവി. ഒരു ദിവസവുംകൊണ്ട് തിരക്കഥ, ചിത്രീകരണം, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ ജോലികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം അന്നേ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രകാരന്‍ ആര്‍.സതീഷ് സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ കഥ നാടകപ്രവര്‍ത്തകനായ മനോജ് സുനിയുടെതാണ്. സനല്‍, അരവിന്ദ്, എന്നീ കുട്ടികളും പറക്കോട് ചന്തയിലെ വ്യാപാരികളും നാട്ടുകാരുമാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഇതു കൂടാതെ ആര്‍.സുകുമാരന്റെ പാദമുദ്ര, സുവേദവന്റെ ക്രൈം, സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത അനില്‍ തോമസിന്റെ മിന്നാമിനുങ്ങ്, യങ് കാറല്‍ മാര്‍ക്‌സ് എന്നീ സിനിമകളോടൊപ്പം, കടമ്മനിട്ടയെക്കുറിച്ചുള്ള നിഷാദം, എഴുത്തുകാരന്‍ അരുണ്‍ എഴുത്തച്ഛന്‍ സംവിധാനം ചെയ്ത വിശുദ്ധ പാപങ്ങളുടെ ഇന്ത്യ, മഞ്ജു വിനോദിന്റെ വിശപ്പിന്റെ വിലാപം എന്നീ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
തുറന്ന ചര്‍ച്ചാ വേദിയില്‍ മധു ഇറവങ്കര, അരുണ്‍ എഴുത്തച്ഛന്‍, പറക്കോട് സതീഷ്, മനോജ് സുനി, മഞ്ജു വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരന്‍ ചന്ദ്രന്റെ ചിത്ര പ്രദര്‍ശനവും വില്‍പനയും ചലച്ചിത്രോത്സവത്തില്‍ ചിത്രകാരനും പത്രലേഖകനുമായ കെ.പി.ചന്ദ്രന്റെ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളും വില്‍പനയും സംഘടിപ്പിച്ചിട്ടുണ്ട്. രോഗബാധിതനായ ചന്ദ്രന്റെ ചികില്‍സാ സഹായാര്‍ഥമാണ് ചിത്രപ്രദര്‍ശനങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി ഒരുക്കിയിരിക്കുന്നത്.
ചന്ദ്രനെ രോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭാരിച്ച തുക വേണം. അത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സംഘാടകര്‍ ഈ കലാകാരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയും വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ചത്. ചലച്ചിത്രോത്സവത്തില്‍ ഇന്ന് ആകാശങ്ങള്‍ക്കപ്പുറം- സിനിമ. 9.30 വഴികള്‍ തേടി- ഹ്രസ്വചിത്രം. 11.30 ഓറ്റയാള്‍പാത- സിനിമ. 2.00 കളര്‍പെന്‍സില്‍, ഹിഡന്‍, ഉറുമ്പ്, മേഘം മൂടിയ താരകങ്ങള്‍ (ഹ്രസ്വചിത്രം) 4.00 ഒഴിവുദിവസത്തെപ്പറ്റി- സിനിമ. 6.00 അടൂര്‍ ഭാസി അനുസ്മരണം. 6.30