ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഫ്ലോറിഡയിലെ കടത്തീരത്ത് അവധി ആഘോഷിക്കാനെത്തിയത്. ബീച്ചിലെത്തി മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും തുടങ്ങിയ വിദ്യാര്‍ത്ഥികല്‍ പൊലീസിന് തലവേദനയായി. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതോ ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്.
പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും അധികമായിരുന്നു വിദ്യാര്‍ത്ഥികള്‍. അതിനാല്‍ തന്നെ പൊലീസ് നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കണ്ടത്.
സ്ത്രീകളെ തോളിലുയര്‍ത്തിയും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പലരും. മയക്കുമരുന്നിന്റെ മണവും വായുവിലാകെ വ്യാപിച്ചിരുന്നു.