ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ബേബി അനിഖ. മമ്മൂട്ടിയെ ഇക്കയെന്നും മകന്‍ ദുല്‍ഖര്‍ സല്‍മാനെ അങ്കിള്‍ എന്നുമാണ് താന്‍ വിളിക്കുന്നതെന്നും അനിഖ പറയുന്നു. മമ്മൂട്ടിയെ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. അത് ഞാനും സ്വീകരിച്ചു. ദുല്‍ഖര്‍ അങ്കിളിനെ അങ്കിള്‍ എന്ന് വിളിച്ച് ശീലിച്ചുപോയെന്നും അനിഖ പറയുന്നു.
മമ്മൂട്ടി സെറ്റില്‍ ചളി കോമഡിയൊക്കെ പറയും പക്ഷേ, അത് അപ്പോള്‍ നമ്മളെ ചിരിപ്പിക്കും.പിന്നീട് ആലോചിക്കുമ്പോളാണ് അതി എത്ര ചളിയാണെന്ന് തോന്നുന്നത്. മ്മൂക്ക സെറ്റില്‍ വളരെ കൂളായ ആളാണ് .പക്ഷേ എല്ലാവരും പറഞ്ഞ് പറഞ്ഞ് പറഞ്ഞ് മമ്മൂക്ക എന്ന് കേള്‍ക്കുമ്പോള്‍ ഒരു പേടിയാണ്. അത് എന്നില്‍ ഞാന്‍ തന്നെ സൃഷ്ടിച്ച പേടിയാണ്. മമ്മൂക്ക അത്ര ഭീകരനൊന്നുമല്ല, പക്ഷേ കളിയാക്കും. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച അനുഭവം രസമുള്ളതാണ്. കാണുമ്പോളൊക്കെ ഒരോന്ന് പറഞ്ഞ് മ്മമൂക്ക തന്നെ കളിയാക്കിക്കൊണ്ടിരിക്കുമെന്നും താരം പറഞ്ഞു.
ദുല്‍ഖര്‍ അങ്കിളിനൊപ്പം അഭിനയിച്ച മുഹൂര്‍ത്തം വളരെ മനോഹരമാണ്. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. നായികയായി അഭിനയിക്കാനും താല്‍പ്പര്യമുണ്ടെന്ന് ബേബി അനിഖ പറയുന്നു.