രണ്ട് ലക്ഷം ടണ്‍ ഭാരമുള്ള ആകാശപാറകള്‍ ഇന്ന് രാത്രി ഭൂമിയില്‍ പതിക്കും

0 second read

നാസ: രണ്ട് ലക്ഷം ടണ്‍ ഭാരമുള്ള ആകാശ പാറ 18000 മൈല്‍ വേഗതയില്‍ ഭൂമിയെ ലക്ഷ്യം വെച്ച് നീങ്ങുന്നതായി നാസയുടെ റിപ്പോര്‍ട്ട്. സി ബി 2018 എന്ന് പേരുള്ള ഈ പടുകൂറ്റന്‍ പാറക്കഷണം ഇന്ന് രാത്രിക്കകം ഏതു നിമിഷവും ഭൂമിയില്‍ പതിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഇന്ന് രാത്രി ഏകദേശം 8.30 ഓടെ ഈ ഭീമാകാരനായ ശൂന്യാകാശ വസ്തു ഭൂമിയെ പ്രകമ്പനം കൊള്ളിക്കുമെന്നാണ് നാസ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ 40 മീറ്റര്‍ നീളത്തില്‍ നീല തിമിംഗലത്തിനേക്കാളും വലുപ്പത്തിലുള്ള ഈ ഭീമന്‍ പാറ കഷ്ണം ഭൂമിയില്‍ എവിടെയാവും പതിക്കുക എന്ന് നിശ്ചയമില്ല. ശൂന്യാകാശത്തു നിന്നും ഭൂമിയില്‍ പതിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വസ്തുവായിരിക്കും ഇന്നത്തോടെ ഭൂമിയില്‍ പതിക്കുക എന്നും നാസ വ്യക്തമാക്കി.

റഷ്യയിലെ ചെല്യാബിന്‍സ്‌കില്‍ 2013ല്‍ പതിച്ച ഉല്‍ക്കയുടെ രണ്ടിരട്ടിയില്‍ കൂടുതല്‍ വലുപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയില്‍ പതിക്കാന്‍ പോകുന്നത്. റഷ്യയില്‍ അന്ന് പതിച്ച 20 മീറ്റര്‍ വലുപ്പമുള്ള പാറക്കഷണം ആയിരത്തിലധികം പേര്‍ക്ക് പരിക്ക് ഏല്‍പ്പിക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഭൂമിയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന 2018 സി ബി ഭൂമിയില്‍ നിന്നും 39,000 മൈല്‍ അകലത്തില്‍ മാത്രമാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അതായത് ഭൂമിക്കും ചന്ദ്രനും ഇടയില്‍ 39,000 മൈല്‍ അകലത്തില്‍ മാത്രം. അതിനാല്‍ തന്നെ 18,000 മൈല്‍ വേഗത്തില്‍ പറക്കുന്ന ഇത് ഏത് നിമിഷവും ഭൂമിയില്‍ പതിക്കാം.

ഭൂമിയില്‍ നിന്നും 4,650,000 അകലത്തിലുള്ള വസ്തുക്കളെ നാസ നിയര്‍ എര്‍ത്ത് ഒബ്ജക്ട് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…