സിംഗപ്പൂര്‍ സിറ്റി: പാറ്റ അഥവ കൂറ. ഭയക്കുന്നത് പോലെ അത്ര ഭീകരനല്ലെങ്കിലും ചിലര്‍ക്ക് കടുത്ത അസ്വസ്ഥതയും ഭീതിയും ഇത് സമ്മാനിക്കാറുണ്ട്. എന്നാല്‍ പാറ്റ ഒരു അപകടത്തിന് കാരണമായ വാര്‍ത്തയാണ് സിംഗപ്പൂരില്‍ നിന്ന് വരുന്നത്.
ജുറോങ്ങിലൂടെ പോകുമ്പോഴാണ് കാര്‍ ഓടിച്ചിരുന്ന സ്ത്രീ അതിനുള്ളില്‍ പാറ്റയെ കാണുന്നത്. അതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയരികിലെ നടപ്പാലത്തിന് ചുവട്ടിലിടിച്ചുകയറുകയുമായിരുന്നു.
അപകട സമയത്ത് 61 കാരിയായ സ്ത്രീ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും ചെറിയ പരിക്കുകളോടെ അവര്‍ രക്ഷപെട്ടു.