കാരവനും മേക്കപ്പുമായി സെറ്റില്‍ ഇരിക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തയാകുകയാണ് നടി അനുശ്രീ. പുതിയ സിനിമയുടെ സെറ്റില്‍ ലൊക്കേഷന്‍ ജീവനക്കാര്‍ക്ക് ദോശ ചുട്ടുകൊടുത്താണ് അനുശ്രീ പ്രചോദനമാകുന്നത്.
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ സെറ്റിലായിരുന്നു അനുശ്രീയുടെ പ്രവര്‍ത്തി. സമൂഹമാധ്യമത്തിലൂടെ ഇതിന്റെ വീഡിയോയും അനുശ്രീ പങ്കുവച്ചു.
എല്ലാ നടിമാര്‍ക്കും ഒരു മാതൃകയാണ് അനുശ്രീയെന്നും മറ്റു നടിമാര്‍ ഇത് കണ്ട് പഠിക്കണമെന്നും ആരാധകര്‍ അഭിപ്രായം രേഖപ്പെടുത്തി.
https://www.facebook.com/actressanusree/videos/1821986704766849/