രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രമായ ‘രംഗസ്ഥലം 1985’ന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക സാമന്ത അക്കിനേനിയാണ്. ചിട്ടി ബാബു എന്ന കഥാപാത്രത്തെയാണ് രാം ചരണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മൈത്രി മൂവീ മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നിനി, വൈ രവി ശങ്കര്‍, മോഹന്‍ ചെരുക്കുറി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദി പിനിസെറ്റി, ജഗപതി ബാബു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തും.