ബാസല്‍: സ്വിറ്റ്സര്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസിയില്‍ രണ്ടാം സെക്രട്ടറിയായി നിയമനം ലഭിച്ച റോഷ്‌നി തോംസണ്‍, സൂറിച്ച് എയര്‍പോര്‍ട്ടില്‍ ബി ഫ്രണ്ട്‌സ് സ്വീകരണം നല്‍കി.
സ്വിറ്റ്സര്‍ലാന്‍ഡിലെയും, വത്തിക്കാനിലെയും ഇന്ത്യന്‍ എംബസിയുടെ രണ്ടാം സെക്രട്ടറിയായി നിയമിതയായ റോഷിനി തോംസണനു സ്വിറ്റസര്‍ലന്‍ഡിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സിന്റെ പ്രസിഡന്റ്: ബിന്നി വേങ്ങപ്പള്ളി, സെക്രട്ടറി ടോമി വിരുത്തിയേല്‍, ട്രഷറര്‍ ജോയ് തടത്തില്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോസ് പെല്ലിശേരി, വര്‍ഗ്ഗീസ് പൊന്നാനകുന്നേലും, മറ്റു സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സൂറിച്ച് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. പുതിയ ചുമതലകള്‍ ഏറ്റെടുക്കുന്ന റോഷ്‌നി തോംസനു ബി ഫ്രണ്ട്‌സ് ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.സ്വീകരണമൊരുക്കിയവര്‍ക്കു നന്ദി പറഞ്ഞതിനൊപ്പം, എംബസിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും സ്വിസ്സ് മലയാളികള്‍ക്ക് എല്ലാ സഹായവും, പുതിയ സെക്രട്ടറി വാഗ്ദാനം ചെയ്തു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡറായ പാലാ സ്വദേശി സിബി ജോര്‍ജ് പൊടിമറ്റത്തിന്റെ കീഴില്‍ രണ്ടാം സെക്രട്ടറിയായിട്ടാണ് പാലായുടെ മരുമകള്‍ റോഷ്‌നി തോംസണ്‍ ചുമതല ഏല്‍ക്കുന്നത്. മസൂറി, ഡല്‍ഹി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷമാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയില്‍ നിയമനം ലഭിച്ചത്. യുനസ്‌കോയിലും ഇന്ത്യയ്ക്കായി ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.