ജയസൂര്യ നായകനായ ആട് 2 വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യ ധരിക്കുന്ന മുണ്ടും സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.
ആടിന്റെ ആദ്യഭാഗം വന്‍ പരാജയമായിരുന്നു. എന്നാല്‍ ആ ചിത്രം ഫ്ളോപ്പാക്കി തന്ന എല്ലാവര്‍ക്കും ഇപ്പോള്‍ നന്ദി അറിയിച്ചിരിക്കുകയാണ് ജയസൂര്യ. കാരണം ആദ്യം ചിത്രം ഹിറ്റായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. മലയാള സിനിമയില്‍ ആദ്യമായിരിക്കും പൊട്ടിയ പടത്തിന്റെ ആദ്യഭാഗം വരുന്നതും അത് ഹിറ്റാകുന്നതും. ജയസൂര്യ പറഞ്ഞു.
മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ആട് 2വും നിര്‍മ്മിച്ചിരിക്കുന്നത്.