വീര്‍ പ്രണയം തുറന്നു പറഞ്ഞപ്പോള്‍ താന്‍ കരഞ്ഞുപോയെന്ന് തെന്നിന്ത്യന്‍ നടി നമിത കപൂര്‍. ആ സമയം സന്തോഷം കൊണ്ട് കരയുന്ന അവസ്ഥയിലായിരുന്നു താനെന്ന് താരം വ്യക്തമാക്കി. വിവാഹ ശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്.
‘ഒരു ദിവസം വീര്‍ (വീരേന്ദ്ര ചൗധരി) എന്നെ കാന്‍ഡില്‍ നൈറ്റ് ഡിന്നറിന് ക്ഷണിച്ചു. ഒരു ബീച്ചിലായിരുന്നു അത്. അവിടെ വച്ച് വീര്‍ പ്രണയം തുറന്നു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു. വളരെ സര്‍പ്രൈസ് ആയിരുന്നു അത്. തന്റെ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയത്.
എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് എനിക്കിഷ്ടപ്പെട്ടത്. വളരെ പെട്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ പലതും പറഞ്ഞും പങ്കുവച്ചും സൗഹൃദം കൊണ്ടുനടന്നു. എന്തും പങ്കുവയ്ക്കാന്‍ കഴിയുന്ന സുഹൃത്താണ് വീര്‍.
പ്രണയം തുറന്നുപറഞ്ഞ ശേഷം ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ മനസിലാക്കി. മനസിലാക്കുന്തോറും ഇഷ്ടം കൂടി. വീര്‍ ചൗധരിയെ തന്റെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും നമിത പറഞ്ഞു.