വിയന്ന: ക്രിസ്മസിനോട് അനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ യുണിറ്റ് സൗഹൃദസദസ്സ് സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ മുഖ്യ അതിഥിയായിരുന്നു.
ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന് സാധിച്ചുവെന്നും ഇത് ആദ്യമായാണ് ഒരു പ്രവാസി മലയാളി സംഘടന ഒരു വര്‍ഷം കൊണ്ട് ഇത്രയധികം വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രിയ യുണിറ്റ് പ്രസിഡന്റ് തോമസ് പടിഞ്ഞാറേകാലായില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഇതിനോടകം 80 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ച സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ഡബ്ലിയു.എം.എഫിന്റെ അംഗത്വം സ്വീകരിക്കുകയും, പ്രവാസിമലയാളികളെ സാധിക്കുന്ന രീതിയില്‍ സഹായിക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു.