ഒടിയന്‍ ചിത്രത്തിന് വേണ്ടി രൂപമാറ്റം നടത്തിയ മോഹന്‍ലാല്‍ പൊതുവേദിയില്‍

0 second read

ഒടിയന്‍ ചിത്രത്തിന് വേണ്ടി രൂപമാറ്റം നടത്തിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി പൊതുവേദിയിലെത്തി. ഇതിനോടകം ചിത്രത്തിലെ താരത്തിന്റെ പുതിയ രൂപം ജനശ്രദ്ധ നേടിയെങ്കിലും നിരവധി വിമര്‍ശനങ്ങലും ലാലിന്റെ ലുക്കിന് നേരിടേണ്ടി വന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം പുതിയ ലുക്കില്‍ നടന്‍ കൊച്ചിയില്‍ ഒരു പൊതു ചടങ്ങിനെത്തി. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ എത്തിയത്. ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയം കൊച്ചിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

നീല ടീഷര്‍ട്ടും ഷെയ്ഡ് ഗ്ലാസും അണിഞ്ഞ് ആരാധകര്‍ക്ക് നടുവിലേക്ക് ചുള്ളനായി തന്നെയാണ് ലാല്‍ എത്തിയത്. ഫസ്റ്റ്‌ലുക്ക് വന്നതിന് ശേഷം ലാലേട്ടന്‍ ഹെയ്റ്റേഴ്സ് പറഞ്ഞു നടന്നത് അത് കംപ്യൂട്ടര്‍ ഗ്രാഫിക്ക്സാണെന്നും ലാലിന്റെ തടി കുറഞ്ഞിട്ടില്ലെന്നുമൊക്കെയാണ്. അത്തരം ആളുകള്‍ക്കുള്ള മറുപടിയായിരുന്നു എയര്‍പോര്‍ട്ട് ലുക്ക് ചിത്രങ്ങള്‍. അതിന് ശേഷമാണ് ഇപ്പോള്‍ പൊതുപരിപാടിയ്ക്കും മോഹന്‍ലാല്‍ എത്തിയത്. ഒടിയന്‍ ലുക്കില്‍ ശരീരഭാരം കുറച്ചും മീശയില്ലാതെയും എത്തിയ മോഹന്‍ലാലിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് രാവിലെ മുതല്‍ ഇടപ്പള്ളി ഷോറൂമിന് മുന്നില്‍ എത്തിയത്. രഞ്ജിനി ഹരിദാസായിരുന്നു പരിപാടി ഹോസ്റ്റ് ചെയ്തത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലെ, മാണിക്യന്‍ എന്ന കഥാപാത്രത്തിനു വേണ്ടി 18 കിലോയോളം ശരീരഭാരമാണ് മോഹന്‍ലാല്‍ കുറച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മഹാനടന്‍ എടുത്ത പ്രയത്നത്തെ കയ്യടികളോടെയും ആദരവോടെയുമാണ് പ്രേക്ഷകര്‍ സ്വാഗതം ചെയ്തത്. കൊച്ചിയിലെ ഈ വരവേല്‍പ് അതിനു തെളിവാകുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…