തിരുവനന്തപുരം: കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയത് മലയാളിയായ തമിഴ് നടി ഓവിയ ആയിരുന്നു. ചാനല്‍ ഷോയില്‍ ആരവുമായി പ്രണയത്തിലായിരുന്നു ഓവിയ. ഈ പ്രണയത്തെ കുറിച്ച് അവരും തുറന്നു പറഞ്ഞിട്ടുണ്ട്. ഷോയെ ഹിറ്റാക്കിയതിലും ഇരുവരുടെയും പ്രണയത്തിനും ഒരു പങ്കുണ്ട്. ഈ പ്രണയത്തെ കുറിച്ച് ഓവിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ആരവ് എല്ലാകാര്യത്തിലും എനിക്ക് സപ്പോര്‍ട്ടായി നിന്നിരുന്നു. അടുപ്പം പ്രണയമാണെന്ന് ഞങ്ങള്‍ ഇരുവരും തെറ്റിദ്ധരിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ സംസാരിച്ചു തീര്‍ത്ത് നല്ല സുഹൃത്തുക്കളായി. ഓവിയ പറഞ്ഞു.
ഷോയില്‍ ഓവിയയുടെ എലിമിനേഷനും വലിയ ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ച് ഓവിയ പറയുന്നത് ഇങ്ങനെ:
എലിമിനേറ്റ് ആവുകയോ ഷോ തീരുകയോ ചെയ്യാതെ വീട്ടില്‍ നിന്നും പുറത്തുപോകാന്‍ അവകാശം ഉണ്ടായിരുന്നില്ല. നടിമാരായ നമിത, ഗായത്രി രഘുറാം എന്നിവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.പലപ്പോഴും അത് വഴക്കിന്റെ വക്കിലെത്തി. സമ്മര്‍ദ്ദം താങ്ങാനാകാത്ത അവസ്ഥയിലാണ് ഞാന്‍ സ്വിമ്മിങ് പൂളിലേക്ക് ചാടി ശ്വാസമടക്കി കിടന്നത്. മറ്റ് മത്സരാര്‍ത്ഥികളാണ് എന്നെ രക്ഷപ്പെടുത്തിയത്. സൈക്കോളജിസ്റ്റ് കൗണ്‍സിലിങ് തന്നെ അവിടെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. സംഭവം വിവാദമായപ്പോള്‍ അന്വേഷണത്തിന് പൊലീസ് വന്നു. പുറത്തിറങ്ങി ഒരു മാസത്തോളം ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു. തൃശ്ശൂരിലെ വീട്ടില്‍ വന്നു നിന്നു. അങ്ങനെ പതിയെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തി.