കുട്ടികളുടെ ഇഷ്ടകഥാപാത്രമായ വണ്ടര്‍ വുമണിലെ താരം ഗാല്‍ ഗാഡോട്ടിന്റെ വ്യാജ പോണ്‍ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഹോളിവുഡ് നടിയുടെ മുഖവും ഒരു പോണ്‍താരത്തിന്റെ ഉടലും ചേര്‍ത്തുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഡീപ് ഫേക്സ് എന്ന യൂസറാണ് ഗാഡോട്ടിയുടെ വ്യാജ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഗൂഗിളില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ടെന്‍സോര്‍ ഫ്ളോ എന്ന ടൂള്‍ ഉപയോഗിച്ചാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. പോണ്‍താരത്തിന്റെ ശരീരത്തിലേക്ക് മുഖം സ്വാപ് ചെയ്താണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.
ഗാല്‍ ഗാഡോട്ടിന്റെ വ്യാജ പോണ്‍ വീഡിയോ വൈറലായതോടെ നിരവധി പേര്‍ ദൃശ്യങ്ങള്‍ കണ്ടു. പലര്‍ക്കും വീഡിയോ വ്യാജമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സൂഷ്മനിരീക്ഷണം നടത്തിയാല്‍ മാത്രമേ വീഡിയോ വ്യാജമാണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. അതേസമയം, വീഡിയോയെക്കുറിച്ച് പ്രതികരിക്കാന്‍ ഗാല്‍ ഗാഡോട്ട് തയ്യാറായിട്ടില്ല.