ഒമാന്‍:കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന ഒരു യുവ നേതാവിനെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയി രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കുക വഴി നമുക്ക് ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ നേതൃപാടവം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും രാജ്യത്തിനും പുത്തന്‍ ഉണര്‍വേകും എന്നുറപ്പുണ്ട്. മതേതരത്വ ജനാധിപത്യ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുക വഴി ഇതിനോടകം തന്നെ ജനശ്രദ്ധനേടിയ നേതാവ് കൂടിയാണ് കൂടാതെ ഇന്ത്യന്‍ നവോത്ഥാനത്തിന് ഉണര്‍വ്വ് നല്‍കിയ നേതൃത്വ പാടവവും രാഷ്ട്രീയ പാരമ്പര്യവും ഉള്ള നെഹ്റു കുടുംബത്തില്‍ നിന്നും ഒരുനൂറ്റാണ്ട് കാലത്തിലേറെ പഴക്കമുള്ള പ്രസ്ഥാനത്തില്‍ നിന്നും ആധുനിക ഇന്ത്യയുടെ മകനായി രാഹുല്‍ ഗാന്ധി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയി അധികാരം ഏറ്റെടുത്തിരിക്കുന്നത് വര്‍ഗീയ ഫാസിസ്റ്റ് അക്രമ രാഷ്ട്രീയം കൊടിപോക്കിയ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം നില നില്‍ക്കേണ്ടത് കോണ്‍ഗ്രസ്സ്പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ജനാധിപത്യ മതേതര ഇന്ത്യയുടെ നിലനില്‍പ്പ് ആഗ്രഹിക്കുന്നവരുടെ കൂടി ആവശ്യമാണ് വര്‍ഗ്ഗ ഫാസിസത്തെയും വര്‍ഗ്ഗിയ ഫാസിസത്തെയും ഒരേസമയം നേരിട്ട് മുന്നോട്ട് പാര്‍ട്ടിയെ നയിക്കുക എന്ന മഹത്തായ ലക്ഷ്യവുമായി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അമരക്കാരനായ രാഹുല്‍ ഗാന്ധിയുടെ വരവോടെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആരവം മുഴക്കി രാഹുല്‍ പിന്നിടുന്ന വഴികളില്‍ കാണാന്‍ സാധിക്കുന്നത് പ്രത്യേകിച്ചും വിദേശത്തുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ്വ് നല്‍കുന്ന നേതൃത്വമാണ് രാഹുല്‍ഗാന്ധിയുടേത് പ്രവാസികളുടെ ഇടയിലും പുത്തന്‍ ഉണര്‍വ്വ് നല്‍കും തീര്‍ത്തും അദ്ദേഹത്തെ ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റിയുടെ പേരില്‍ അഭിനന്ദിക്കുന്നു.
ഇന്ന് ലോക രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ മാത്രം നടത്തുന്ന ബഹുമാനപ്പെട്ട പ്രധാനമന്തി ഇന്ത്യയെ മറക്കുമ്പോള്‍ ലോകം സഞ്ചരിക്കാതെ ഇന്ത്യയിലെ ഗ്രാമ ഗ്രാമാന്തരങ്ങള്‍ സന്ദര്‍ശിച്ചു ഇന്ത്യയുടെ തുടിപ്പ് ഗ്രാമങ്ങളിലാണെന്ന ഗാന്ധി സിദ്ധാന്തം പ്രാവര്‍ത്തികമാക്കുക വഴി ഇന്ത്യയെ തൊട്ടറിഞ്ഞ നേതാവ് വരും കാലങ്ങളില്‍ അദ്ദേഹത്തിന്റെ നേത്രത്വം ഇന്ത്യയ്ക്ക് വലിയ മുതല്‍ കൂട്ടാകും എന്ന് മറ്റു രാജ്യങ്ങളില്‍ പോലും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് ആവുന്നത്തിന് ഇരട്ടി മധുരം കൂടിയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് എന്ന് നിയാസ് ചെണ്ടയാട് ഒഐസിസി സെക്രട്ടറി