ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ വെടിവെപ്പ്. ഡെവ്രി യൂണിവേഴ്‌സിറ്റിയില്‍ കമ്ബ്യൂട്ടര്‍ സയന്‍സില്‍ പിജി ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശി മൊഹമ്മദ് അക്ബറിനു നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ചിക്കാഗോയിലെ അല്‍ബാനി പാര്‍ക്ക് പ്രദേശത്തു നിന്നും നിര്‍ത്തിയിട്ട തന്റെ കാറിനരികിലേക്ക് നടക്കേവയാണ് മൊഹമ്മദ് അക്ബറിന് നേരെ ആക്രമണം ഉണ്ടായത്. ഡിസംബര്‍ 6നായിരുന്നു ആക്രമണം. ആക്രമണത്തില്‍ അക്ബറിന്റെ വലതുകവിളില്‍ വെടിയേറ്റ അക്ബര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയാണ്. അതേസമയം മൊഹമ്മദ് അക്ബറിന്റെ ചികിത്സക്കായി കുടുംബം യുഎസിലേക്കുള്ള അടിയന്തര വിസ ലഭ്യമാക്കണമെന്ന ആവശ്യവുമായി തെലുങ്കാന സര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സമീപിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം പെരുകി വരികയാണ്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…