മസ്‌കത്ത്: അടുത്ത വര്‍ഷത്തെ ജിസിസി സമ്മിറ്റ് സൗദിയിലെ റിയാദില്‍ നടക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഒമാന്റെ അധ്യക്ഷതയിലായിരിക്കും ഉച്ചകോടി അരങ്ങേറുക. ആദ്യമായാണ് ഇത്തരത്തില്‍ ഉച്ചകോടി ചേരുന്നതെന്നും ഒമാന്‍ ന്യൂസി ഏജന്‍സിക്കും ഒമാന്‍ ടിവിക്കും നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്ത ഉച്ചകോടിയില്‍ ഒമാന്‍ ഭരണാധാകാരി സുല്‍ത്വാന്‍ ഖാബൂസിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഫഹദ്ബിന്‍ മഹ്മൂദ് അല്‍ സഈദ് പങ്കെടുത്തിരുന്നു. വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി, നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സഈദി തുടങ്ങിയവരും സംബന്ധിച്ചു.