മസ്‌കത്ത്: ‘ശിഖണ്ഡിനി’ നാടകത്തിന്റെ പൂജ മസ്‌കത്തില്‍ നടന്നു. അടുത്ത വര്‍ഷം ഏപ്രില്‍ 27ന് അല്‍ ഫലാജ് ഹോട്ടലില്‍ നാടകം അരങ്ങേറും. ഒമാനിലെ നാടക പ്രേമികള്‍ക് ഒരു പുതിയ അനുഭവം ആയിരിക്കും ഈ നാടകമെന്ന് ഭദ്രദീപം കൊളുത്തികൊണ്ട് പൂജയുടെ ഉദ്ഘാടനം നിര്‍വഹിച്ച രംഗപടം സുജാതന്‍ മാസ്റ്റര്‍ പറഞ്ഞു.
ജിത്തു പ്രഭാകര്‍, രൂപേഷ്, സജേഷ് പട്ടാമ്പി, അമൃത് പാല്‍, ശ്യാം, ബിജു വര്‍ഗീസ്, കവിയും ഗാനരചയിതാവുമായ കെ.ആര്‍.പി. വള്ളികുന്നം എന്നിവര്‍ സന്നിഹിതരായിരുന്നു. മാന്നാര്‍ അയൂബാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബിജു.പി. നീലീഷ്വരമാണ് രചന. അസോസിയേഷന്‍ ഓഫ് മസ്‌കത്ത് മ്യൂസിക് ആന്‍ഡ് ആര്‍ട്സും ക്ലാപ്സ് ഇവന്റസും ചേര്‍ന്നാണ് നാടകം അരങ്ങിലെത്തിക്കുന്നത്.