മസ്‌കത്ത്: കുവൈത്തില്‍ നടക്കുന്ന 38ാമത് ജിസിസി സമ്മിറ്റിന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനെ പ്രതിനിധീകരിച്ച് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹ്ദ് ബിന്‍ മഹ്മൂദ് അല്‍ സൈദ് സംബന്ധിച്ചു. കുവൈത്തിലെത്തിയ ഉപപ്രധാനമന്ത്രി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിറുമായി കൂടിക്കാഴ്ച നടത്തി. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി, നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സഈദി തുടങ്ങിയവരും സംബന്ധിച്ചു.
ആറു ജിസിസി രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ കുവൈത്തിയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും സംബന്ധിച്ചിരുന്നു. ഒമാന്റെ നിലപാടും മന്ത്രി വ്യക്തമാക്കി.