മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഒമാന്‍ എയര്‍ സര്‍വ്വീസ് വര്‍ധിപ്പിച്ചു

0 second read

സലാല: മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഒമാന്‍ എയര്‍ സര്‍വ്വീസ് വര്‍ധിപ്പിച്ചു. ദിനം പ്രതി മൂന്ന് സര്‍വ്വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. നേരത്തെ രണ്ട് സര്‍വ്വീസുകളാണുണ്ടായിരുന്നത്. അതേസമയം, സലാല-കോഴിക്കോട് റൂട്ടിലുള്ള സര്‍വ്വീസ് ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിക്കുകയും ചെയ്തു. രാത്രി 2:10, ഉച്ചക്ക് 2:05, രാത്രി 10.50 എന്നിങ്ങനെ മൂന്ന് സമയങ്ങളിലാണ് മസ്‌കത്തില്‍ നിന്ന് ഒമാന്‍ എയര്‍ പുറപ്പെടുക.

യഥാക്രമം പ്രാദേശിക സമയം രാവിലെ 7:10, വൈകിട്ട് 6:55, പുലര്‍ച്ചെ 3.40 എന്നീ സമയങ്ങളിലാണ് വിമാനം കോഴിക്കോടെത്തുക.ഇതോടെ മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് ദിനം പ്രതി മൂന്ന് വിമാന കമ്പനികളുടെ അഞ്ച് സര്‍വ്വീസുകളുണ്ടാകും. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നിവയുടെ ഓരോ സര്‍വ്വീസുകളും ദിനം പ്രതി കോഴിക്കോട്ടേക്ക് ഇപ്പോഴുണ്ട്.

ഓഫ് സീസണില്‍ പോലും യാത്രക്കാര്‍ കുറയാതിരിക്കുന്നത് കൂടുതല്‍ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറത്താന്‍ വിമാന കമ്പനികളെ പ്രേരിപ്പിക്കുന്നു. രണ്ട് ബജറ്റ് വിമാനങ്ങളും കുറഞ്ഞ നിരക്കാണ് പലപ്പോഴും ഈടാക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്നു.

എന്നാല്‍, ഒമാന്‍ എയറിന്റെ സലാല – കോഴിക്കോട് സര്‍വ്വീസ് ഒഴിവാക്കിയതോടെ എയര്‍ ഇന്ത്യ സര്‍വ്വീസ് മാത്രമാകും യാത്രക്കാര്‍ക്ക് ആശ്രയം. ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതും സര്‍വ്വീസുകളുടെ കുറവും സലാലയില്‍ നിന്നുള്ളവരുടെ പരാതി തുടരുന്ന സാഹചര്യത്തിലാണ് ഒമാന്‍ എയറിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. സര്‍വ്വീസ് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. ഈ വര്‍ഷം 25 മുതലാണ് സലാലയില്‍ നിന്ന് കോഴിക്കേട്ടേക്ക് ഒമാന്‍ എയര്‍ നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…