മസ്‌കത്ത്: കെപിഎസിയുടെ പ്രശസ്തമായ നാടകം ‘അസ്തമിക്കാത്ത സൂര്യന്‍’ പുനരാവിഷ്‌കരിക്കുകയാണ് മസ്‌കത്തിലെ നാടകപ്രേമികളുടെ സംഘടനയായ തിയേറ്റര്‍ ഗ്രൂപ്പ് മസ്‌കത്ത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ റൂവി അല്‍ ഫലജ് ഹോട്ടലിലാണ് നാടകം അരങ്ങേറുക. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന വാസന്തി എന്ന കലാകാരിയുടെ ജീവിതം പറയുന്ന നാടകം സംവിധാനം ചെയ്യുന്നത് കെപിഎസി അന്‍സാര്‍ ഇബ്രാഹിം ആണ്.
ഒരു കലാകാരിയുടെ പച്ചയായ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ഈ നാടകം. 2006ല്‍ കെപിഎസി അരങ്ങിലെത്തിച്ച നാടകത്തിലെ ഒരു കഥാപാത്രമായി കെപിഎസി എന്ന പ്രസ്ഥാനവും അരങ്ങിലുണ്ടായിരുന്നു. കെപിഎസിയുടേയും മലയാള നാടകവേദിയുടേയും ഭാഗികമായ ചരിത്രവും ഈ നാടകം ഓര്‍മ്മിപ്പിക്കുന്നു. മികച്ച രചന, അവതരണം, മികച്ച നടി, ഗാനരചന, സംഗീതം എന്നിങ്ങനെ സംസ്ഥാന സര്‍ക്കരിന്റെ അഞ്ച് അവാര്‍ഡുകള്‍ അസ്തമിക്കാത്ത സൂര്യന്‍ നേടിയിട്ടുണ്ട്.
ഫ്രാന്‍സിസ് ടി മാവേലിക്കര രചിച്ച നാടകത്തിലെ ഗാനങ്ങള്‍ ഒഎന്‍വിയുടെതാണ്. എം.കെ. അര്‍ജുനന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗപടം ഒരുക്കുന്നു. ഷൈജു കരുണ (സൗണ്ട് എഞ്ചിനീയര്‍), ഉണ്ണി ആര്‍ട്സ് (പ്രൊഡക്ഷന്‍ ഡിസൈനര്‍), സുനില്‍ കുമാര്‍ കൃഷ്ണന്‍ നായര്‍ (വസ്ത്രലാകാരം)ഗോപി (മേക്കപ്പ്), ഷഹനാസ് ഖാന്‍ (തിയേറ്റര്‍ കോര്‍ഡിനേറ്റര്‍), അന്‍സാര്‍ അബ്ദുല്‍ ജബാര്‍ (തിയേറ്റര്‍ മാനേജര്‍), കേരളന്‍ കെപിഎസി (സഹസംവിധാനം) എന്നിവരാണ് നാടകത്തിന് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
കേരളന്‍ കെപിഎസി, ജെയ്സണ്‍ മത്തായി, അനില്‍ കടക്കാവൂര്‍, ഗോപകുമാര്‍, മനോഹരന്‍ ഗുരുവായൂര്‍, തോമസ് കുന്നപ്പള്ളി, ബഷീര്‍ എരുമേലി, ശ്രീകുമാര്‍ നായര്‍, വിനോദ് മഞ്ചേരി, ബാബു തോമസ്, സജി ഔസെഫ്, അനുരാജ് ചെങ്ങന്നൂര്‍, വിമല്‍, കമല്‍ കണ്ണന്‍, ശ്രീവിദ്യ രവീന്ദ്രന്‍, സുധ രഘുനാഥ്, സുധ ഗോപകുമാര്‍, ഇന്ദു ബാബുരാജ്, ഹരിഗൗരി നന്ദ, വീണ കലേഷ്, സോണി വിനോദ്, കലാവതി ജയദാസന്‍, സല്‍വിന സജി എന്നിവര്‍ വിവിധ വേഷങ്ങളില്‍ അരങ്ങിലെത്തുന്നു.