മസ്‌കത്ത്: മസ്‌കത്ത് എക്സ്പ്രസ് പാതയില്‍ ഹൈബാന്‍ പ്രദേശത്ത് ഒമാന്‍ ഓയിലിന്റെ രണ്ടാമത് പെട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ നൂറ് ഉപഭോക്താക്കള്‍ക്ക് ഒരു റിയാലിന്റെ ഇന്ധനം സൗജന്യമായി ലഭിക്കും. രണ്ട് റിയാലിനോ അതില്‍ കൂടുതലോ തുകക്ക് ഇന്ധനം നിറക്കുന്നവര്‍ക്കാണ് സൗജന്യമായുള്ള ഇന്ധനം ലഭിക്കുക.
50 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് രണ്ട് റിയാലിന്റെ വൗച്ചര്‍ നല്‍കും. അഹ്ലൈന്‍ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്ന് വൗച്ചര്‍ ഉപയോഗിച്ച് പര്‍ച്ചേഴ്സ് ചെയ്യാനാകും. ആദ്യത്തെ നൂറ് ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യവും ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.