മസ്‌കത്ത് :മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഒമാനിലുള്ള പള്ളികളിലെ യുവജനപ്രസ്ഥാനം അംഗങ്ങളുടെ സംഗമം മസ്‌കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ നടന്നു. ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന യുവജന സംഗമം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാദര്‍ അജി കെ. തോമസ് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാദര്‍ ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേറ്റ് വികാരി ഫാദര്‍ കുര്യാക്കോസ് വര്‍ഗീസ്, യുവജനപ്രസ്ഥാനം അഹമ്മദാബാദ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദര്‍ ജോര്‍ജ് വര്‍ഗീസ്, കേന്ദ്ര ട്രഷറാര്‍ ജോജി പി. തോമസ്, ഇടവക ട്രസ്റ്റി മാത്യു വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ബോബന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.