മസ്‌കത്ത്: ഒമാനില്‍ 35 വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗഫൂറിനെ മസ്‌കത്തിലെ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് ആദരിച്ചു. ‘സ്നേഹപൂര്‍വ്വം ഗഫൂര്‍ക്കക്ക്’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരന്‍ ഹമീദ് ചേന്ദമംഗലൂര്‍, ഗസല്‍ ഗായകനും സംഗീത സംവിധയകനുമായ അബൂട്ടി മാഷ് എന്നിവര്‍ മുഖ്യതിഥികളായിരുന്നു. എഴുത്തുകാരന്‍ സക്കറിയ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍, കവി കെ.ജി. ശങ്കരപ്പിള്ള, കഥാകൃത്തുക്കളായ സുഭാഷ്ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, വി.കെ. ശ്രീരാമന്‍ തുങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുന്ന ഹൃസ്വ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
ബേങ്ക് മസ്‌കത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുര്‍റസാഖ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ രതീഷ്, ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് അജയന്‍ പൊയ്യാറ, മലയാള വിഭാഗം മുന്‍ കണ്‍വീനര്‍ ഇ.ജി. മധു, സാഹിത്യകാരന്‍ എന്‍.ടി. ബാലചന്ദ്രന്‍ തുങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.