മസ്‌കത്ത്: ഒമാന്‍ ദേശീയദിന റാലിയില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും കെഎംസിസിയുടെ പങ്കാളിത്തം. സൊഹാറില്‍ നടന്ന റാലിയില്‍ ബാത്തിന മേഖലയിലെ എട്ട് കെഎംസിസി ഏരിയ കമ്മിറ്റികളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആണ് പങ്കെടുത്തത്. തൂവെള്ള വസ്ത്രവും ഒമാന്‍ പതാകയും ഒമാന്‍ ഭരണാധികാരിയുടെ ചിത്രം ആലേഖനം ചെയ്ത അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച പ്ലക്കാര്‍ഡുകളുമായി നീങ്ങിയ റാലി ശ്രദ്ധേയമായി.
ബാത്തിന വാലി ഷെയ്ഖ് മശാരി അല ഷംസി, ഒമാന്‍ പാര്‍ലമെന്റ് നിയമ കാര്യ സമിതി ചെയര്‍മാന്‍ ഡോക്ടര്‍ മുഹമ്മദ് ഇബ്റാഹിം അല്‍ സജാലി, ഒമാന്‍ മജ്ലിസ് ശൂറ അംഗം ഹിലാല്‍ ബിന്‍ അല്‍ സദ്രാനി മജ്ലിസ് ബലദി അംഗങ്ങളായ മുഹമ്മദ് ദര്‍വീഷ് അല്‍ അജ്മി, അലി അഹ്മദ് അല്‍ മുഈനി, മഹ്മൂദ് സാലിം മര്‍ഹൂന്‍ അല്‍ ഖവാലിദി തുടങ്ങിയവര്‍ റാലിയെ സ്വീകരിച്ചു.
>ഒമാന്‍ പതാക നിറങ്ങളില്‍ തീര്‍ത്ത ടീ ഷര്‍ട്ടുകള്‍ അണിഞ്ഞെത്തിയവരുടെ ത്രിവര്‍ണ്ണ നിര റാലിക്കു വര്‍ണ്ണ പ്രഭ നല്‍കി. കോര്‍ണിഷിലെ കുട്ടികളുടെ പാര്‍ക്കില്‍ നിന്നും ആരംഭിച്ച റാലി സോഹാര്‍ വാലി ഓഫീസ് പരിസരത്ത് സമാപിച്ചു. റാലിയില്‍ അണിനിരന്നവരെ അനുമോദിക്കാനും ആശംസകള്‍ അര്‍പ്പിക്കാനും റോഡിനു ഇരു വശവും ഉദ്യോഗസ്ഥരും സ്വദേശി സ്‌ക്രീകളും കുട്ടികളും അണിനിരന്നു.
കെഎംസിസി ദേശീയദിന ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. യൂസുഫ് സലിം, ജനറല്‍ കണ്‍വീനര്‍ ഷാനവാസ് ഖദറ, കെഎംസിസി പ്രസിഡന്റ് ടി.സി.ജാഫര്‍, ട്രഷറര്‍ അഷ്റഫ് കേളോത്ത്, ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്‍ ശുകൂര്‍ ഹാജി, സീനിയര്‍ വൈസ് പ്രസിഡന്റ് പി.ടി.പി. ഹാരിസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.പി. അബ്ദുല്‍ ഖാദിര്‍, ഭാരവാഹികളായ കെ.ഹസന്‍ ബാവ ദാരിമി, ഹുസൈന്‍ അസൈനാര്‍ ബഷീര്‍ തളങ്കര, ഷബീര്‍ അലി മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ പെരുമ്പിലാവ്, ബഷീര്‍ തളങ്കര ഫലജ് ഏരിയാ കമ്മിറ്റി ഭാരവാഹികളായ ശംസുദ്ധീന്‍, അബ്ദുല്‍ കരീം എന്‍ വി നവാസ് സഹം ഏരിയ കമ്മിറ്റി ഭാരവാഹികളായ എ.പി. മൊയ്ദീന്‍ കുട്ടി, അബ്ദുല്‍ അസിസ്, മന്‍സൂര്‍, ജബ്ബാര്‍ ഹാജി, യൂസുഫ് ഖബൂറ, അഷ്‌കര്‍ ഖദറ, അഷ്റഫ് താജ്, ഇസ്മഈല്‍ ബിദായ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. മുസ്തഫ മുഴപ്പിലങ്ങാട്, മുഹമ്മദ് കുട്ടി എന്നവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ നിയന്ത്രിച്ചു.