സലാല :സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിച്ചു. ദാരീസിലെ ക്രിസ്ത്യന്‍ സെന്ററില്‍ നടന്ന മേള ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.ആര്‍. ബ്രൗണ്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഓമന മാത്യൂസ്, ഇടവക വികാരി ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ സഭകളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ തട്ടുകടകളിലായി നാടന്‍ വിഭവങ്ങളായ കപ്പ ഇറച്ചി, തട്ടു ദോശ, ലൈവ് ഉപ്പേരി, ബോണ്ട തുടങ്ങിയ നിരവധി വിഭവങ്ങള്‍ ഒരുക്കിയിരുന്നു. സഭാംഗങ്ങള്‍ തന്നെയായിരുന്നു തട്ടുകള്‍ തയാര്‍ ചെയ്തത്. നിരവധി മലയാളി കുടുംബങ്ങളാണ് നാട്ടുരുചികള്‍ വാങ്ങി കഴിക്കുന്നതിനായി എത്തിയത്.
വോയ്സ് ഓഫ് അറേബ്യയുടെ ഗാനമേളയും വിവിധ കലാ പരിപാടികളും നടന്നു. ഷിബു സാമുവല്‍, ബിനു വര്‍ഗീസ്, ജോണ്‍ മാത്യു, ലിജി വര്‍ഗീസ്, സുനു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.