ഒരു വയസ്സ് പിന്നിട്ട് പൂമരം തീയ്യേറ്ററുകളിലേയ്ക്ക്. മലയാള ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഒരു സിനിമയ്ക്കായി വര്‍ഷം നീണ്ട കാത്തിരിപ്പ്. കഴിഞ്ഞ ദിവസമാണ് പൂമരത്തിന്റെ വാര്‍ഷികാഘോഷം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കാളിദാസ് പോസ്റ്റിട്ടത്. ഇതിനും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പൂമരം ഡിസംബര്‍ 24 ന് തീയ്യേറ്ററുകളിലെത്തും. കാളിദാസിന്റെ മലയാളത്തിലെ കന്നി ചിത്രമാണ് പൂമരം.
എറണാകുളം മഹാരാജാസ് കോളേജില്‍ ചിത്രീകരിച്ച പൂമരത്തില്‍ നിരവധി പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ ഞാനും ഞാനും എന്റാളും എന്ന ഗാനം തിയേറ്ററുകളിലെത്തും മുന്‍പ് സൂപ്പര്‍ഹിറ്റായിരുന്നു. പാട്ടിന്റെ ഒന്നാം വാര്‍ഷികം കാളിദാസ് ജയറാം ആഘോഷിച്ചിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.