മസ്‌കത്ത് :അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഫിഫ എക്സിക്യൂട്ടീവ് ഫുട്ബോള്‍ സമ്മിറ്റിന് ഒമാന്‍ ആതിഥേയത്വം വഹിക്കും. ഫെബ്രുവരി നാലിന് മസ്‌കത്തില്‍ സമ്മിറ്റ് അരങ്ങേറുമെന്ന് ഒമാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൈദ് ഉത്മാന്‍ അല്‍ ബലൂശി പറഞ്ഞു.
ഫിഫ ചെയര്‍മാന്‍ ഗിയാന്നി ഇന്‍ഫാന്റിനൊ നേതൃത്വം നല്‍കും. 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള 45 അംഗങ്ങളാണ് ഫുട്ബോള്‍ സമ്മിറ്റില്‍ സംബന്ധിക്കുക. ഒരു ദിവസത്തെ സമ്മിറ്റില്‍ വര്‍ക്ക്ഷോപ്പ് ഉള്‍പ്പടെയുള്ള പരിപാടികള്‍ അരങ്ങേറും.
2017 നവംബര്‍ 2018 മാര്‍ച്ച് കാലയളവിലായി 12 സമ്മിറ്റുകളാണ് ഫിഫ ഒരുക്കുന്നത്. ഫുട്ബോള്‍ മേഖലക്ക് ഒമാന്‍ നല്‍കിവരുന്ന സ്വീകാര്യത വര്‍ധിപ്പിക്കാന്‍ സമ്മിറ്റ് ഗുണം ചെയ്യും. ഫിഫയും ഒമാന്‍ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഫിഫ എക്സിക്യൂട്ടീവ് ഫുട്ബോള്‍ സമ്മിറ്റ് ഇടയാക്കും.