മസ്‌കത്ത്: തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിള്‍ അവധി ലഭിച്ചതിന്റെ സന്തോഷത്തില്‍ ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍. ദേശീയദിനം, നബിദിനം അവധികളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയദിന അവധി ദിനങ്ങള്‍. അഞ്ച് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികള്‍ വാരാന്ത്യ അവധി കൂടിയായതോടെ തുടര്‍ച്ചയായ അഞ്ച് ദിവസമാണ് ഒഴിവ് ലഭിക്കുന്നത്. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് നബിദിനം.
അവധി പ്രഖ്യാപനം വന്നതോടെ ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് തൊഴിലാളികള്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തുടര്‍ച്ചയായി അവധി ലഭിക്കുന്നതിനാല്‍ സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ ഒഴിവ് ദിനം ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. അവധി ദിനങ്ങളില്‍ യുഎഇ ഉള്‍പ്പടെ അയല്‍ രാഷ്ട്രങ്ങളിലേക്ക് സഞ്ചരിക്കുന്നവരും വിദേശ രാഷ്ട്രങ്ങളിലേക്ക് പറക്കുന്നവരും നിരവധിയാണ്.