മസ്‌കത്ത് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘എന്റെ കേരളം, എന്റെ മലയാളം’ ഇന്റര്‍സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിജയം. ജൂനിയര്‍ വിഭാഗത്തില്‍ പവിത്ര നായര്‍, രേഷ്മ രാജ്മോഹന്‍, ഭവേഷ് നായര്‍ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ആയിഷ നുഹ, ഫെബ സെബാസ്റ്റിയന്‍, ആരതി സജീവ് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ മാളവിക ശിവപ്രസാദ്, വൈഷ്ണവ് ഷാബു, ലക്ഷ്മി ഹരിത സജീവ് എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി.
മലയാള സാഹിത്യം, സംസ്‌കാരം, ചരിത്രം, ചലച്ചിത്രം, കല, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിലൂടെ സഞ്ചരിച്ച പ്രശ്നോത്തരി നയിച്ചത് മദിരാശി സര്‍വകലാശാല അധ്യാപകന്‍ ഡോ. പി എന്‍ ഗിരീഷ് ആണ്. വിജയികളെ അനുമോദിക്കാന്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ പാപ്രി ഗോഷ്, വൈസ് പ്രിന്‍സിപ്പല്‍ ജി ശ്രീകുമാര്‍, മലയാളം വിഭാഗം മേധാവി ഡോ. ജിതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.