‘മോഹന്‍ലാലിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്റെ സിനിമകളില്‍ അഭിനയിക്കാം എനിക്ക് വലിയ താല്‍പ്പര്യം ഒന്നും ഇല്ല’

1 second read

 

ഡോ: ബിജുവിന്റെ ചിത്രത്തില്‍ അഭിനയിക്കാത്തതിനുള്ള കാരണം വെളിപ്പെടുത്തിയ മോഹന്‍ലാലിനു മറുപടിയുമായി ഡോ: ബിജു. കഥ കേള്‍ക്കു്‌ബോള്‍ തനിക്കു തന്റെതായ ചില ചോദ്യങ്ങളുടെണ്ടന്നും അതിനു മറുപടി നല്‍കാന്‍ അദേഹത്തിനു സാധിച്ചില്ല എന്നും മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ. സ്ത്രീകളുടെ മാഗസിന്‍ കന്യകയ്ക്കു നല്‍കിയ അഭിമുഖത്തിലാണു മോഹന്‍ലാല്‍ ഇതു പറഞ്ഞത്.

അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാന്‍ പറഞ്ഞതുപോലെ കഥ കേള്‍ക്കു്‌ബോള്‍ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്.
അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു. എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമക ള്‍ നമുക്കു ചെയ്യാം. മുമ്ബ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാര യോ ഒരു വാനപ്രസ്ഥമോ.. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല. എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

എന്നാല്‍ അത്രയ്ക്കു വലിയ ചര്‍ച്ചകള്‍ ഒന്നും അന്നു നടന്നിരുന്നില്ല എന്നും ഒരു ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് നടന്നത് എന്നും ഡോ: ബിജു പറയുന്നു. മോഹന്‍ലാലിന്റെ മറുപടിയോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ.

മറ്റു പ്രോജക്ടുകളുടെ തിരക്കിലായിരുന്നതു കൊണ്ട് ഇനിഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല മമ്മൂട്ടിയേയും അറിയില്ല. അതുകൊണ്ട് അതില്‍ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്‌നമുള്ള കാര്യം അല്ല. കാരണം ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്.

അതുകൊണ്ടു സിനിമയുടെ ക്വാളിറ്റി മാത്രമാണ് അതില്‍ വിഷയം. ആര് അഭിനയിക്കുന്നു എന്നതു വിഷയമല്ല. നമ്മളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സഹകരിക്കുന്നു എന്നു മാത്രം. ഒരു പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചതു കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല. ഇനി ഒരു സ്‌ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിക്കുമോ എന്ന ചോദ്യത്തിനു മോഹന്‍ലാലിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്റെ സിനിമകളില്‍ അഭിനയിക്കാം എന്നല്ലാതെ എനിക്ക് വലിയ താല്‍പ്പര്യം ഒന്നും ഇല്ല എന്നായിരുന്നു ഡോ: ബിജുവിന്റെ പ്രതികരണം.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…