തീറ്റി കൊടുക്കുന്നതിനിടയില്‍ വാതില്‍ തുറന്ന് ചാടിയ കടുവ സ്ത്രീയെ കടിച്ചെടുത്ത് മാറ്റിയിട്ടു

0 second read

റഷ്യയിലെ കലിനിന്‍ഗ്രാഡ് മൃഗശാലയില്‍ നിന്നും വന്ന വാര്‍ത്ത ആരിലും ഞെട്ടലുണ്ടാക്കുന്നതാണ്. ഇവിടെയുള്ള സൈബീരിയന്‍ കടുവയായ ടൈഫൂണ്‍ മൃഗശാലയിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ സൂ കീപ്പര്‍ കടുവയ്ക്ക് തീറ്റി കൊടുക്കുന്നതിനിടയില്‍ വാതില്‍ തുറന്ന് ചാടിയ കടുവ സ്ത്രീയെ കടിച്ചെടുത്ത് മാറ്റിയിട്ട് വകവരുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപകടം മണത്തറിഞ്ഞ കാഴ്ചക്കാര്‍ കല്ലും കുപ്പികളും ഉപയോഗിച്ച് കടുവയ്ക്ക് നേരെ ഏറ് തുടങ്ങിയതോടെ അത് ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി നിലവില്‍ ജീവന് വേണ്ടി പിടയുകയാണ്.

കടുവ, സ്ത്രീയുടെ പിടി വിടുന്നത് വരെ കാഴ്ചക്കാര്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. ചിലര്‍ ഇതിനിടെ അടുത്തുള്ള കഫെയില്‍ നിന്നുമുള്ള ടേബിളുകളും കസാരകളും എടുത്ത് ഫെന്‍സിന് മുകളിലൂടെ എറിഞ്ഞ് കടുവയുടെ ശ്രദ്ധ തിരിക്കാനും ശ്രമം നടത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തികളിലൂടെയാണ് കടുവയെ ഭയപ്പെടുത്താനും യുവതിയെ അതിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താനും കാഴ്ചക്കാര്‍ക്ക് സാധിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ സൂ കീപ്പര്‍ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലര്‍ന്ന് കിടക്കുന്ന സ്ത്രീയുടെ മേല്‍ കടുവ കയറിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

യുവതിയെ കടിച്ച് കീറാനുള്ള തയ്യാറെടുപ്പിലായിരുന്നു കടുവയെന്ന് ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ആ നിര്‍ണായക സമയത്ത് സന്ദര്‍ശകര്‍ ഉച്ചത്തില്‍ കരയുകയും കല്ലും മറ്റും വലിച്ചെറിയുകയും ചെയ്തതാണ് കടുവയെ അതില്‍ നിന്നും പേടിച്ച് പിന്തിരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ മുഖത്ത് നിന്നും രക്തം വാര്‍ന്നൊഴുകിയിരുന്നുവെന്നാണ് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നത്. കടുവയോട് നിസ്സഹായായി യുവതി പോരാടാന്‍ ശ്രമിച്ചിരുന്നുവെന്നും ചിലര്‍ പറയുന്നു നിനച്ചിരിക്കാതെ ഉള്ള കടുവയുടെ ആക്രമണ സമയത്ത് മൃഗശാലയിലെ മറ്റ് ജീവനക്കാര്‍ അവിടെയുണ്ടായിരുന്നില്ല.

ലോകത്തിലെ കടുവകളില്‍ ഏറ്റവും വലുതാണ് സൈബീരിയന്‍ കടുവ. ആ വര്‍ഗത്തിലുള്ള ഒന്നാണ് ഇവിടെ യുവതിയെ കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നത്. ജീവനക്കാരിയുടെ ജീവന്‍ രക്ഷിച്ച കാഴ്ചക്കാരുടെ ധൈര്യത്തെ പുകഴ്ത്തി മൃഗശാലയുടെ വക്താവ് മുന്നോട്ട് വന്നിട്ടുണ്ട്. ഇവിടുത്തെ സന്ദര്‍ശകരായിരുന്നു സംഭവത്തിന് ശേഷം ആംബുലന്‍സ് പോലും വിളിച്ച് വരുത്തിയിരുന്നത്. ആക്രമണത്തിന് ശേഷം മൃഗശാലയിലെ മറ്റ് ജീവനക്കാര്‍ കുതിച്ചെത്തുകയും കടുവയ്ക്ക് മയക്കുവെടി വയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീയ്ക്ക് ആഴ്ത്തില്‍ നിരവധി മുറിവേറ്റിരിക്കുന്നുവെന്നാണ് ലോക്കല്‍ ഹെല്‍ത്ത് മിനിസ്ട്രി വക്താവ് പ്രതികരിച്ചിരിക്കുന്നത്. സ്ത്രീക്ക് ബോധമുണ്ടെന്നും നിലവിലും ഗുരുതരമായ അവസ്ഥ തുടരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. കലിനിന്‍ഗ്രാഡിലെ ഹോസ്പിറ്റിലെ ഐസിയുവിലാണ് യുവതി കഴിയുന്നത്. സംഭവത്തെ തുടര്‍ന്ന് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…