നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. മുംബൈയില്‍ ബിസിനസ് നടത്തുന്ന സഹില്‍ ടിംപാടിയയാണ് ശ്രുതിയുടെ വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. അവതാരകയായി അരങ്ങേറ്റം കുറിച്ച ശ്രുതി പിന്നീട് സിനിമകളില്‍ അഭിനയിക്കുകയായിരുന്നു.
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് പരിപാടിയിലൂടെയായിരുന്നു ശ്രുതി പേക്ഷക മനസുകളില്‍ ഇടംനേടിയിരുന്നത്.മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര തുടങ്ങിയ സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ നായിക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.