ലണ്ടന്‍: എങ്ങനെയും ബന്ധം വേര്‍പെടുത്താന്‍ നില്‍ക്കുന്ന ബ്രിട്ടനില്‍നിന്ന് സമ്മര്‍ദം ചെലുത്തി പരമാവധി ഊറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ബ്രസ്സല്‍സിലെത്തിയ തെരേസ മെയ് നിരാശയോടെ മടങ്ങേണ്ടിവന്നതും ആ സമ്മര്‍ദത്തിന് വഴിപ്പെടാത്തതുകൊണ്ടുതന്നെ. ഞങ്ങള്‍ക്ക് വേണ്ടതിന്റെ പാതിപോലും ഇതുവരെ തന്നില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രിട്ടന്റെ വിടുതല്‍ ചര്‍ച്ചകളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.
യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചചെയ്തുറപ്പിക്കുന്നതിനാണ് തെരേസ ബ്രസല്‍സിലെത്തിയത്. എന്നാല്‍, വെറും ന്നരമിനിറ്റുകൊണ്ട് തെരേസയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച യൂറോപ്യന്‍ നേതാക്കള്‍, വിടുതലിന് മുന്നോടിയായി കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നും വ്യക്തമാക്കി. നാം പാതിഘട്ടത്തില്‍്‌പ്പോലും എത്തിയിട്ടില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണ്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.. മാക്രോണിന്റെ നിലപാട് വ്യാപാരചര്‍ച്ചകളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
നടപടികള്‍ വേഗത്തിലാക്കി ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന തെരേസയുടെ അപേക്ഷ വെറും ഒന്നരമിനിറ്റിനുള്ളിലാണ് നിരാകരിക്കപ്പെട്ടത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കൂടുതല്‍ കടുത്ത വ്യവസ്ഥകള്‍ വേണ്ടിവരുമെന്ന സൂചനയും നല്‍കി. ചര്‍ച്ചകളില്‍ പുരോഗതിയില്ലെങ്കില്‍, കരാറില്ലാതെതന്നെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ഇടടയ്ക്ക് തെരേസ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതംഗീകരിക്കില്ലെന്ന നിലപാടിലാമ് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ തലവന്‍ഴാങ് ക്ലോഡ് ജങ്കര്‍.