മസ്‌കത്ത്: സിബിഎസ്ഇ ഒമാന്‍ ചാപ്റ്റര്‍ ക്ലസ്റ്റര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന് മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് കീഴിലെ പത്ത് ഇന്ത്യന്‍ സ്‌കൂളുകളാണ് പങ്കെടുക്കുന്നത്. അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. മികച്ച ടീമിന് പുറമെ, മികച്ച ഫോര്‍വേഡ്, മികച്ച ഗോള്‍ കീപ്പര്‍, മികച്ച ബാക്ക് എന്നിവരെയും തിരഞ്ഞെടുക്കും.
മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ് കമ്മിറ്റി പ്രസിഡന്റ് സിദ്ദിക്ക് ഹസന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മുലദ്ദ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ.ഷരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്.സുരേഷ്, കോ ഓര്‍ഡിനേറ്റര്‍ ഒ.സി.ലേഖ, സിബിഎസ്ഇ ഒബ്സര്‍വര്‍ സജിത്ത് കുമാര്‍,കായിക വിഭാഗം മേധാവി പ്രവീണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്ന് വെള്ളരി പ്രാവുകളെ ആകാശത്തേക്ക് പറത്തിയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ഫുട്ബോളിന് ലഭിച്ചു വരുന്ന സ്വീകാര്യതയ്ക്കുള്ള തെളിവാണ് അണ്ടര്‍ 17 ലോകകപ്പ് വീക്ഷിക്കാനെത്തുന്ന കാണികളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സിദ്ദിഖ് ഹസന്‍ പറഞ്ഞു. ആദ്യ മത്സരത്തില്‍ സുഹാര്‍ ഇന്ത്യന്‍ സ്‌കൂളും മൊബേല ഇന്ത്യന്‍ സ്‌കൂളും ഏറ്റുമുട്ടി.