ന്യൂയോര്‍ക്ക്: കേരള ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് സ്പോണ്‍സര്‍ ചെയ്ത് ഒക്ടോബര്‍ പതിനാലിന് ന്യൂയോര്‍ക്ക് വില്‍ലോ ഗ്രോവ് റോഡ് സ്റ്റോണി പോയിന്റ് ക്നാനായ കമ്മ്യുണിറ്റി സെന്ററില്‍ ‘പൂമരം’ ഷോ 2017 നടന്നു. വൈക്കം വിജയലക്ഷ്മിയും സംഘവും മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാപ്രകടനം കൊണ്ട് കാണികളെ കയ്യിലെടുത്തു. വൈക്കം വിജയലക്ഷ്മി സ്വന്തമായി വികസിപ്പിചെടുത്ത ‘ഗായത്രി വീണ കച്ചേരി’ ന്യൂ യോര്‍ക്ക് മലയാളികള്‍ ആസ്വദിച്ചു. കേരളടൈംസിന്റെ പേരില്‍ വിജയ ലക്ഷ്മിയെ പൊന്നാട അണിയിച്ചു ആദരിച്ചു.