ഉന്നാവോ പെണ്‍കുട്ടിയെയും അഭിഭാഷകനെയും എയിംസിലെത്തിച്ചു

Editor

ന്യൂഡല്‍ഹി: ഇന്നലെ രാവിലെ സുപ്രീംകോടതി ഉത്തരവിട്ടതനുസരിച്ച്, വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയെയും അഭിഭാഷകനെയും തുടര്‍ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹി എയിംസിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് ഇരുവരെയും വിമാനത്താവളത്തിലെത്തിച്ചത്. ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ മാറ്റി ആംബുലന്‍സില്‍ കയറ്റിയ പെണ്‍കുട്ടിക്ക് വിമാനത്താവളത്തിലെത്താനായി ഉത്തര്‍പ്രദേശ് പൊലീസ് 15 കിലോമീറ്ററോളം ട്രാഫിക് നിയന്ത്രിച്ച് ‘ഹരിത ഇടനാഴി’ ഒരുക്കി.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരും ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പെണ്‍കുട്ടിയെ എയിംസിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് അമ്മ ആവശ്യപ്പെട്ടതായി അഭിഭാഷകന്‍ ഡി. രാമകൃഷ്ണറെഡ്ഡി ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ എയിംസിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെങ്കിലും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിലമെച്ചപ്പെടുന്നതായും’ കിംഗ് ജോര്‍ജ്ജ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. ‘പെണ്‍കുട്ടിക്ക് ബോധം വന്നു. കണ്ണുതുറക്കുന്നുണ്ട്. വെന്റിലേറ്ററില്‍ നീക്കുന്നതിന് തടസമില്ല’ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വിമാനമാര്‍ഗ്ഗം എയിംസിലെത്തിച്ചക്.

ജൂലൈ 28നാണ് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി ഇടിച്ച് തെറിപ്പിച്ചത്. പെണ്‍കുട്ടിയുടെ രണ്ടു അമ്മായിമാര്‍ അപകടത്തില്‍ മരി

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മഹാരാഷ്ട്രയില്‍ പേമാരി : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ലില്‍ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച നടക്കും

Related posts
Your comment?
Leave a Reply